കായംകുളം : ഭിന്നശേഷിക്കാരിയും കായംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ പത്തിയൂർ കീരിക്കാട് തുരുത്തിൽ തറയിൽ പാർവതിക്ക് ഇനി പരാശ്രയമില്ലാതെ വീട്ടിൽ നിന്ന് സ്കൂളിൽ എത്താനും തിരിച്ചു പോകാനും കായംകുളത്തെ നന്മ കൂട്ടായ്മ ഇലക്ട്രോണിക് വീൽ ചെയർ നൽകി. നിർദ്ധനകുടുംബത്തിലെ അംഗമായ പാർവതിയെ പത്തിയൂരിൽ നിന്ന് എല്ലാദിവസവും തയ്യൽ തൊഴിലാളിയായ പിതാവ് ഉത്തമൻ സൈക്കിളിൽ കൊണ്ടുവരികയും തിരികെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.