kunnthoor-sapthaham

മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് , തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഭദ്രദീപ പ്രതിഷ്ഠയോടെ തുടക്കമായി. തുടർന്ന് മേൽശാന്തി ഇറമൺമന രാധാകൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വള്ളികുന്നം മംഗലശ്ശേരിൽ ഇല്ലം സൂര്യനാരായണൻ നമ്പൂതിരി യജ്ഞഹോതാവും മോഹൻജി അയ്യപ്പൻകോവിൽ യജ്ഞാചാര്യനും പുതിയവിള ദേവരാജൻ, മാവേലിക്കര ഉണ്ണികൃഷ്ണൻ എന്നിവർ സഹആചാര്യന്മാരുമാണ്. ദിവസേന രാവിലെ ഭാഗവത പാരായണം, വിശേഷാൽ പൂജകൾ, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും. 25 ന് ഉച്ചക്ക് 1ന് സമൂഹസദ്യ, 3ന് ഭാഗവത സമർപ്പണം, വൈകിട്ട് 4ന് യജ്ഞശാലയിൽ നിന്ന് ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കുട്ടംപേരൂർ ക്ഷേത്രക്കടവിൽ ആറാടി അവഭൃതസ്നാന ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 7ന് കൊടിയിറക്ക്, യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ എന്നിവയോടെ സമാപിക്കും. 101കലം മഹോത്സവം ഫെബ്രുവരി 9നും പ്രതിഷ്ഠാ വാർഷിക കലശം മാർച്ച് 13നും ക്ഷേത്രത്തിൽ നടക്കുമെന്ന് കുന്നത്തൂർ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.