ambala

ആലപ്പുഴ: ആലപ്പുഴയിൽ ആദ്യമായി കിഡ്നി സ്റ്റോണിന് വേദന രഹിത ലേസർ ട്രീറ്റ്മെന്റുമായി സഹൃദയ ഹോസ്പിറ്റൽ യൂറോളജി വിഭാഗം. യൂറോളജി വിഭാഗത്തിൽ പുതിയതായി കൊണ്ടുവന്ന ലേസർ മെഷീന്റെയും, ക്യാമറ സിസ്റ്റത്തിന്റെയും ആശിർവാദ കർമ്മം വെള്ളിയാഴ്ച ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ പിതാവ് നിർവഹിച്ച. ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ യൂറോളജി വിഭാഗം മേധാവി ഡോ. സജി ആന്റണി, ഹോസ്പിറ്റൽ മെഡിക്കൽ ആൻ്റ് നോൺ മെഡിക്കൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.