
മാന്നാർ: 28ന് ബംഗ്ലൂരു ശംസുല്‍ ഉലമാ നഗറിൽ നടക്കുന്ന സമസ്ത നൂറാംവാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ ഭാഗമായി മാന്നാറിൽ പതാക ദിനം ആചരിച്ചു. ജുമുഅ നിസ്‌കാരാനന്തരം മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഹാജി ഇസ്മായിൽ കുഞ്ഞ്, മുൻ ജമാഅത്ത് പ്രസിഡന്റ് എൻ.എ സുബൈർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലസബത്ത് ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് ഭാരവാഹികളായ ഹാജി ഇക്‌ബാൽകുഞ്ഞ്, റഷീദ് പടിപ്പുരയ്ക്കൽ, നവാസ് ജലാൽ, കെ.എ സലാം, നിയാസ് ഇസ്മായിൽ, അബ്ദുൽകരീം കടവിൽ, പി.എ സലിം, റഹ്മത്ത് കാട്ടിൽ, ഷാജഹാൻ എം.എച്ച്, കെ.എ ഷാജി പടിപ്പുരയ്ക്കൽ, റഹീം ചാപ്രായിൽ, മുൻ ജമാഅത്ത് പ്രസിഡന്റ് മാന്നാർ അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗങ്ങൾ, ജമാഅത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.