ചേർത്തല:അയ്യപ്പഞ്ചേരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പല പുനർനിർമ്മാണ പ്രവർത്തനങ്ങൾനാളെ തുടങ്ങും.ചെറുവാരണം 1658,ചെറുവാരണംതെക്ക് 3522 എൻ.എസ്.എസ് കരയോഗങ്ങളുടെ കീഴിലുള്ളതാണ് ക്ഷേത്രം. ഭക്തജനങ്ങളുടെ സഹകരണത്തിൽ അഞ്ചുകോടി മുടക്കിയുള്ള പഞ്ചവർഗത്തറയും കൃഷ്ണശിലയിലും ചെമ്പുപാകിയുമുള്ള ചുറ്റമ്പലമാണ് നിർമ്മിക്കുന്നത്.ചുറ്റമ്പല നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഭക്തജനങ്ങളിൽ നിന്നും വലിയ പ്രോത്സാഹനവും സഹായവുമാണ് ലഭിക്കുന്നതെന്ന് ചീഫ് കോ ഓർഡിനേറ്റർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ,ചെയർമാൻ എൻ.രാമദാസ്,ജനറൽ കൺവീനർ എൻ.ഉണ്ണികൃഷ്ണൻ,ടി.എസ്.ഗോപാലകൃഷ്ണൻ,എം.എൻ.ബിമൽ,വി.ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ രാവിലെ 10.52നും 11.58നും മദ്ധ്യേ ശബരിമല തന്ത്റി കണ്ഠരര് രാജീവരര്,തന്ത്റി മോനാട്ടുമനക്കൽ കൃഷ്ണൻനമ്പൂതിരി,ഗോവിന്ദൻനമ്പൂതിരി,ഭാഗവത യജ്ഞാചാര്യൻ അഡ്വ.ടി.ആർ.രാമനാഥൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് ശിലാസ്ഥാപനം.
തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.എൻ.രാമദാസ് പദ്ധതി വിശദീകരിക്കും.കണ്ഠരര് രാജീവരര്,മോനാട്ടുമനക്കൽ കൃഷ്ണൻ നമ്പൂതിരി,ഗോവിന്ദൻ നമ്പൂതിരി,അഡ്വ.ടി.ആർ.രാമനാഥൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ മത,രാഷ്ട്രീയ,സാമൂഹിക,സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് അന്നദാനം.