ssss

മാന്നാർ: എസ്.എൻ.ഡി.പി യോഗം 4964 -ാം നമ്പർ വിജയപുരം ശാഖാ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശില്പി ചെങ്ങന്നൂർ ഷൺമുഖൻ ആചാരിയിൽ നിന്ന് ശാഖാ ഭാരവാഹി വിഗ്രഹം ഏറ്റുവാങ്ങി. ശാഖ പ്രസിഡന്റ്
വിജയൻ അദ്ധൃക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ രേഖാ അനിൽ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വിലാസിനി, വൈസ് പ്രസിഡന്റ് ജയശ്രീ ,ശാഖായോഗം മുൻ പ്രസിഡന്റ് രാജേന്ദ്രൻ ,വിനോദ് ,പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെങ്ങന്നൂർ പന്തളം യൂണിയൻ ആസ്ഥാന മന്ദിരത്തിലുംവിവിധ ശാഖാ യോഗങ്ങളിലും ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.