ഹരിപ്പാട്: ആറാട്ടുപുഴ തറയിൽക്കടവ് ഫിഷറീസ് ഫാമിലി ഹെൽത്ത് സെന്ററിലെ ക്ലിനിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ നിർവഹിച്ചു. വാർഡ് മെമ്പർ വി.റെജിമോൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്പിനി ചെയർമാൻ എൽ.മൻസൂർ,​പഞ്ചായത്ത് സെക്രട്ടറി ടി.ഡി.ഹരികുമാർ, കെ.ശ്രീകൃഷ്ണൻ ,എസ്.സജീവൻ ,എം. ഉത്തമൻ, ബി.ദിലീപ് ,ഡോക്ടർമാരായ ഷമീർ സിദ്ദിഖ്, കൃഷ്ണ എന്നിവർ പങ്കെടുത്തു.