photo

ചേർത്തല: ദേവിനാമ ജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരങ്ങൾ വാരനാട്ടമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് ക്ഷേത്രം തന്ത്റി കടിയക്കോൽമന വാസുദേവൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പുറത്തേക്ക് എടുത്തു. വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോയെ ദീപം എഴുന്നള്ളിച്ചു. തുടർന്ന് ദേവസ്വം അടുപ്പിലേക്ക് വാസുദേവൻ നമ്പൂതിരി അഗ്നി പകർന്നു. പിന്നീട് നൂറ് കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പടർത്തി. രാവിലെ പത്തരയോടെ ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ തുടങ്ങി. മേൽശാന്തി രജീഷ്‌കൃഷ്ണൻ നമ്പൂതിരി,സഹശാന്തിമാരായ മുരളീധരൻപോ​റ്റി, നാരായണൻ എമ്പ്രാൻ, പ്രകാശൻപോ​റ്റി എന്നിവർ എല്ലാ അടുപ്പുകളുടെയും സമീപം എത്തി, തീർഥം തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിച്ചു. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ,വൈസ് പ്രസിഡന്റുമാരായ വെള്ളിയാകുളം പരമേശ്വരൻ,എം.ആർ.വേണുഗോപാൽ,മ​റ്റ് ഭാരവാഹികളായ എൻ.വേണുഗോപാൽ, ടി.സജീവ് ലാൽ,സുരേഷ് എസ്.നായർ,പി.അനിയപ്പൻ എന്നിവർ നേതൃത്വം നൽകി.