
മാന്നാർ: പരുമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കടപ്ര ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ "ഞാനുമുണ്ട് പരിചരണത്തിന്" എന്ന മുദ്രാവാക്യവുമായി പാലിയേറ്റീവ് കെയർ ദിനാചരണവും രോഗി ബന്ധു സംഗമവും നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മേഴ്സി എബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, മിനി ജോസ്, വിമല ബെന്നി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകർ, ഹെൽത്ത് ഇൻസ്പെക്ടർ നവീൻ കുമാർ, സ്റ്റാഫ് നേഴ്സ് ആഗ്നസ്, പാലിയേറ്റീവ് കെയർ നേഴ്സ് ലേജു തുടങ്ങിയവർ സംസാരിച്ചു.