poo

പൂച്ചാക്കൽ: വൃക്ക രോഗിക്ക് സാന്ത്വനമേകാൻ നാടിന്റെ കൂട്ടായ്മയിൽ അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവ. സ്കൂളിലെ കുട്ടികൾ സമ്പാദ്യ കുടുക്കകൾ പൊട്ടിച്ച് നൽകി മാതൃകയായി. 65110 രൂപയാണ് അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡിൽ വാടകവീട്ടിൽ കഴിയുന്ന നിസാർ എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിലേക്ക് നൽകിയത്. സമാഹരിച്ച തുക അരുക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് അഷറഫ് വെള്ളെഴുത്ത്, നിസാർ ചികിത്സ സഹായനിധി കൺവീനർ എസ് .എം മുഹിയുദ്ദീന് കൈമാറി.എസ്. എം .സി ചെയർമാൻ കെ .പി കബീർ, വാർഡ് അംഗം പി. എം ഷാനവാസ്, എൻ .എം ഷാജഹാൻ മൗലവി, എൻ .എ താഹ ,പി .എം ഷാജിർ ഖാൻ ,സ്കൂൾ ഹെഡ്മാസ്റ്റർ എം .കെ അബ്ദുൾറഹ്മാൻ, അദ്ധ്യാപകൻ ഹുസൈൻ വടുതല, എന്നിവർ സംസാരിച്ചു.