ang

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ അങ്കണവാടി കുട്ടികൾക്കായി കയർഫെഡ് സ്നേഹ കിടക്ക വിതരണം ചെയ്തു.
പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ 2023-24 പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിടക്കകൾ വിതരണം ചെയ്തത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ അശ്വിനി അധ്യക്ഷത വഹിച്ചു. കയർഫെഡ് ബോർഡ് അംഗം സുരേശിനി ഘോഷ് മുഖ്യ പ്രഭാഷണം നടത്തി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്,പഞ്ചായത്ത് അംഗം കവിത ഹരിദാസ്,കയർഫെഡ് ആലപ്പുഴ ജനറൽ മാനേജർ വി.ബിജു, കയർഫെഡ് മാർക്കറ്റിംഗ് മാനേജർ അനുരജ്, ആര്യാട് സി. ഡി.പി.ഒ ഷീല ദേവസ്യ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.