mm

ആലപ്പുഴ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പുന്നപ്ര പറവൂർ ഗവ.എച്ച്.എസ്.എസിന് വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മൂന്ന് നില കെട്ടിടത്തിന്

ഈ മാസം തറക്കല്ലിടും. മൂന്ന് കോടി രൂപ അനുവദിച്ചിട്ടും കെട്ടിടനിർമ്മാണം വൈകുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇരിക്കാൻ ക്ലാസ് മുറികളില്ലാത്ത ദുരിതം കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഈ മാസം തന്നെ കെട്ടിടത്തിന് തറക്കല്ലിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ അധികൃതരെ വിളിച്ച് അറിയിക്കുകയായിരുന്നു.