a

മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മകരഭരണി സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് നമ്പിയത്ത് എസ്‌.എസ്.പിള്ള അദ്ധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മാവേലിക്കര എ.സി പി.ആർ.മീര, ചെട്ടികുളങ്ങര ദേവസ്വം എ.ഒ.എസ്.അരുൺ എന്നിവർ സംസാരിച്ചു.വൈകിട്ട് സപ്താഹയജ്ഞത്തിന് സമാപനം കുറിച്ച് അവഭൃഥസ്നാന ഘോഷയാത്ര നടന്നു. തുടർന്ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ക സമ്മേളനവും സ്കോളർഷിപ്പ് വിതരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് നമ്പിയത്ത് എസ്‌.എസ്.പിള്ള അദ്ധ്യക്ഷനായി. കരീലകുളങ്ങര സ്പിന്നിംഗ്‌ മിൽസ് ചെയർമാൻ എ.മഹേന്ദ്രൻ, ചെട്ടികുളങ്ങര ദേവസ്വം എ.ഓ എസ്.അരുൺ, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് സെക്രട്ടറി എം.മനോജ്, സംഘം സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ്, ജോയിന്റ് സെക്രട്ടറി സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.