
ചേർത്തല: തിരുവനന്തപുരത്ത് 21, 22 തീയതികളിൽ നടക്കുന്ന സഹകരണ കോൺഗ്രസ് നഗറിലേക്കുള്ള പതാകജാഥയ്ക്ക് ചേർത്തലയിൽ സ്വീകരണംനൽകി. കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനംചെയ്തു. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്,വൈസ് ക്യാപ്റ്റൻ ബേബി,മാനേജർ സജീവ് കർത്താ,സഹകരണ ജോയിന്റ് രജിസ്ട്രാർ ഷഹിമ മങ്ങയിൽ, അസി. രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ,എൻ.ആർ.ബാബുരാജ്,പി.ഷാജിമോഹൻ,പി.ഡി. രമേശൻ,സി.കെ.മോഹനൻ,വി.എസ്.പുഷ്പരാജ് എന്നിവർ സംസാരിച്ചു.