
മുഹമ്മ: പഞ്ചവത്സര എൽ.എൽ.ബി പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ജെ.ലക്ഷിയെ എസ്.എൻ.ഡി.പി യോഗം 5327-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശാഖാപ്രസിഡന്റ് കെ.കെ.അശോക് കുമാർ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് പി.ഡി.ഭാർഗവൻ, സെക്രട്ടറി ടി.കെ.രഞ്ചൻ എന്നിവർ സന്നിഹിതരായിരുന്നു. മുഹമ്മ സൗപർണികയിൽ ജെയ്മോൻ മനോഹരൻ, സോണറ്റ് ദമ്പതികളുടെ മകളാണ് ലക്ഷ്മി.