മുഹമ്മ: മത്സരാധിഷ്ഠിത സമൂഹത്തിൽ ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കാൻ അമ്മ എന്ന ദിവ്യത്വം എന്നപേരിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു. 26ന് രാവിലെ 9.30ന് ആലപ്പുഴ, മുഹമ്മ, കായിപ്പുറം എന്നിവിടങ്ങളിലാണ് ശില്പശാല. നേച്ചേഴ്സ് സിഗ്നേച്ചർ ഫൗണ്ടേഷൻ ചെയർമാനും എം.ജി. യൂണിവേഴ്സിറ്റി ഫാക്കൽറ്റിയുമായ കെ.വി.ദയാലിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഗർഭിണികൾക്കും പതിനൊന്നിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഫോൺ: 9074865072.