
മുഹമ്മ: മുഹമ്മ ചീരപ്പൻചിറ കളരിയിൽ ചെമ്പഴന്തി ശ്രീനാരായണ പഠന തീർഥാടന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ സത്സംഗത്തിന്റെ ഭദ്രദീപ പ്രകാശനം മാതാ ചിത്തുവിലാസിനി മാതാജി നിർവഹിച്ചു. ശബരിമല അയ്യപ്പൻ കളരി പഠിച്ച ഭൂമിയിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്നു മാതാജി പറഞ്ഞു. ശ്രീനാരായണ ഗുരുവിന് അതിഥ്യമരുളിയ കരളിയിലെ പൂർവീകരെ ആദരവോടെ സ്മരിക്കുന്നതായും അവർ പറഞ്ഞു. കളരി പരിരക്ഷകർ ബാലസുബ്രഹ്മണ്യം, പത്മജ ബാലസുബ്രഹ്മണ്യം , ബേബി പാപ്പാളിൽ എന്നിവർ നേതൃത്വം നൽകി.