kor

മുഹമ്മ: മാരാരിക്കുളം കോർത്തുശേരി ഭഗവതി ക്ഷേത്രത്തിലെ നെയ് വിളക്കർച്ചന ഭക്തിസാന്ദ്രമായി. ആലപ്പുഴ കാർത്തിക ജുവലറി ഉടമ രാജു വി. സുന്ദരം ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ധനലക്ഷ്മി വി രാജ്. വി.ആർ. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ക്ഷേത്രശ്രീകോവിലിന് മുന്നിൽ നടത്തുന്ന ചടങ്ങാണിത്.