
അമ്പലപ്പുഴ: ഉദ്ഘാടനം നടത്താതെ പ്രവർത്തനം ആരംഭിച്ച തകഴി ഗവ.ആശുപത്രി കെട്ടിടത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി. ജനുവരി 1 മുതലാണ് ആശുപത്രി വാടക കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഒരു വർഷമായി കെട്ടിടം പൂർത്തിയായെങ്കിലും ആശുപത്രി വാടക കെട്ടിടത്തിൽ തുടരുകയായിരുന്നു. ഉദ്ഘാടനത്തിന് മന്ത്രിമാരുടെ സമയം കിട്ടാതിരുന്നതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര സർക്കാരിൻ്റെ 48 ലക്ഷം രൂപ ഉൾപ്പടെ 55 ലക്ഷം രൂപ മുടക്കിയാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ.വാസുദേവൻ പ്രതീകാത്മക ഉദ്ഘാടനം നടത്തി.