sddd

മുഹമ്മ : ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മുഹമ്മ ഗ്രാമപഞ്ചായത്തിന്റെയും മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ സമ്മേളനം

ഉദ്ഘാടനം ചെയ്തു. . മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. "ഞാനുമുണ്ട് പരിചരണത്തിന്" എന്ന പാലിയേറ്റീവ് ദിന സന്ദേശത്തെ ആസ്പദമാക്കി മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. എൻ. നസീമ എന്നിവർ സംസാരിച്ചു. ഡോ. സി. ജയന്തി സ്വാഗതവും ഡോ. രശ്മി ചന്ദ്ര നന്ദിയും പറഞ്ഞു.