
ആലപ്പുഴ: ആട്ടോകാസ്റ്റിൽ നടന്ന സൗര ഊർജ്ജവൈദ്യുതിയുടെ ഉദ്ഘാടന ചടങ്ങിൽ കമ്പനിയിലെ മുഴുവൻ തൊഴിലാളികളെയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി പ്രസിഡന്റ് അഡ്വ: സി.കെ.ഷാജി മോഹൻ പറഞ്ഞു. കൊടുത്ത കോടികൾ ഒക്കെ ഏതു വഴിക്ക് ചെലവഴിച്ചു എന്ന് ഒരു അന്വേഷണം നടത്താൻ തയ്യാറുണ്ടോ യെന്നും ഷാജിമോഹൻ ചോദിച്ചു. തൊഴിലാളികളെ ആക്ഷേപിച്ച മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും ആട്ടോകാസ്റ്റ് അടച്ച് പൂട്ടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും സി.കെ.ഷാജിമോഹൻ പറഞ്ഞു.