അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 321ാം നമ്പർ തോട്ടപ്പള്ളി ശാഖയിലെ 42-മത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 21മുതൽ 31 വരെ നടക്കും.21 ന് രാവിലെ 6-30 ന് കൊടിക്കയർ എഴുന്നള്ളത്ത്.7.40നും 8.15നും മദ്ധ്യേ ശാഖാ സെക്രട്ടറി വൈ .പ്രദീപ് കൊടിയേറ്റ് നിർവഹിക്കും.രണ്ടാം ഉത്സവദിവസം നാടകം, മൂന്നാം ഉത്സവദിവസം വൈകിട്ട് 7-30 ന് നേർച്ചത്താലം, അഞ്ചാം ഉത്സവത്തിന് രാത്രി 7 ന് തിരുവാതിര ആൻഡ് സിനിമാറ്റിക് ഡാൻസ്, ആറാം ഉത്സവദിവസം വൈകിട്ട് 7ന് കവിയരങ്ങ്, 8 ന് നൃത്തസന്ധ്യ, ഏഴാം ഉത്സവദിവസം രാത്രി 7 ന് സാംസ്ക്കാരിക സമ്മേളനം അഡ്വ.എ.എം.ആരിഫ് എം. പി ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ആർ.സുനി അദ്ധ്യക്ഷയാകും. ചടങ്ങിൽ പ്രതിഭകളെ ആദരിക്കും. എട്ടാം ഉത്സവത്തിന് ഉച്ചക്ക് 12.30 ന് സമൂഹസദ്യ,7 ന് ദേശതാലം, ഒമ്പതാം ഉത്സവത്തിന് രാത്രി 8 ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, പത്താം ഉത്സവദിവസം രാത്രി 7 ന് തിരുവാതിര