
അമ്പലപ്പുഴ: ഐ.സി.എം.ആർ, എൻ.ഐ.വി കേരള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശാന്തിഭവനിൽ ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.എം.ആർ സയന്റിസ്റ്റും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ.രതീഷ് ബാബുവിന്റെ നിർദ്ദേശാനുസരണമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വർഷത്തിൽ ഒരു തവണയെങ്കിലും ചാരിറ്റബിൾ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സ്വാഗതാർഹമാണെന്ന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അഭിപ്രായപ്പെട്ടു. ശാന്തിഭവനിൽ നടന്ന ക്ഷയരോഗ നിർമ്മാർജന ക്യാമ്പിന് ഐ.സി.എം.ആർ, എൻ.ഐ.വി കേരള യൂണിറ്റ് അംഗങ്ങളായ ടെക്നിക്കൽ ഓഫീസർ സൻസി സാബു, ജോസ്ന, പ്രോജക്റ്റ് ലാബ് ടെക്നീഷ്യൻ റുബീന,ശരണ്യ, പ്രോജക്ട് നഴ്സ് ഫർസാന ഫാത്തിമ, എക്സ് - റേ ടെക്നീഷ്യൻ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.