sdf

ആലപ്പുഴ : ഇന്റർനാഷണൽ സ്പോർട്സ് കേരളയുടെ പ്രചരണാർത്ഥം കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സൈക്കിൾ റാലിയായ ടൂർ ഡി കേരള സൈക്ലത്തോണിന് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി.പി ചിത്തരഞ്ജൻ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. എസ്.ഡി കോളേജിൽ പ്രിൻസിപ്പൽൾ ഡോ.പ്രേമ, അറവുകാട് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രിൻസിപ്പൽ സജില, റ്റി.ഡി സ്ക്കൂളിൽ മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ ജയമ്മ, എന്നിവർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ,സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു എക്സിക്യൂട്ടീവ് അംഗങ്ങളായ ജയമോഹൻ, , ഉമാനാഥൻ, സെക്രട്ടറി റോയ് ടി.പി , മുൻസെക്രട്ടറി എൻ. പ്രദീപ് കുമാർ എന്നിവർ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു.