r

ആലപ്പുഴ: മാരാരിക്കുളം പുതുക്കുളങ്ങര അന്നപൂർണേശ്വരി ക്ഷേത്രത്തിലെ അന്നപൂർണേശ്വരി, മഹാവിഷ്ണു ക്ഷേത്രങ്ങളുടെ ഉത്തരംവയ്പും ഭദ്രകാളി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും ഇന്ന് ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി മുഹമ്മ സന്തോഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 12.11ന് ദേവീക്ഷേത്രത്തിന്റെ ഉത്തരവയ്പ് കർമ്മം വി.എസ്. സുധീന്ദ്രൻ വെളിമ്പറമ്പും മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉത്തരംവയ്പ് കർമ്മം പി.എസ്.ശശികുമാർ പൊൻവേലിലും നിർവഹിക്കും. ഭദ്രകാളിക്ഷേത്ര ശിലാസ്ഥാപനം കണിച്ചുകുളങ്ങര ദേവസ്വം മാനേജർ മുരുകൻ പെരക്കനും നിർവഹിക്കും. ജൂലായ് 10​നാണ് പുന:പ്രതിഷ്ഠ.