sdt

കുട്ടനാട്: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ജന്മ ഭൂമിയിൽ പൂജിച്ച അക്ഷതം പ്രമുഖ വ്യവസായി കെ.ആർ.ഗോപകുമാറിന് കുടുംബവീട്ടിലെത്തി പ്രാന്തിക സഹസമ്പർക്ക പ്രമുഖ് എം.ആർ. പ്രസാദ്, ജില്ലാ കാര്യ സദസ്യൻ കെ.ബിജുപറപ്പുങ്കൽ എന്നിവർ ചേർന്ന് കൈമാറി. ബ്ലോക്ക്പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനുസുരേഷ്, എം.എസ്. മധുസൂദനൻ,​ സേവാഭാരതി പ്രസിഡന്റ് ഗോകുൽ ചക്കുളത്തുകാവ്,​ രാജം രാധാകൃഷ്ണൻ, സുരേഷ് ബാബു, ശ്രീനിവാസൻ, യദു എന്നിവർ പങ്കെടുത്തു.