ചേർത്തല: എസ്.എൻ.ഡി.പി യോഗം വരേകാട് കൊല്ലപ്പള്ളി 510ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും.രാവിലെ 6.30ന് ഗണപതിഹോമം, തുടർന്ന് ഗുരുദേവ കീർത്തനാലാപനം,8ന് കലശപൂജ,8.30ന് കലശാഭിഷേകം, 9ന് ഗുരുപൂജ,10ന് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രറ്റർ ടി.അനിയപ്പൻ പ്രതിഷ്ഠാദിന സന്ദേശം നൽകും.10.30ന് സൗമ്യ അനിരുദ്ധൻ,കോട്ടയം പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.45ന് ഗുരുദീപക്കാഴ്ച,7ന് ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിൽ ഗുരുനാരായണ സത്സംഗം,തുടർന്ന് അന്നദാനം.