ആലപ്പുഴ: പെൻഷൻ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വസവും കൊടുത്തു തീർക്കണമെന്നും മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സാആനുകൂല്യം പെൻഷൻ ക്കാർക്ക് ലഭ്യമാക്കുന്നതിൽ ആശുപത്രി അധികൃതരുടെ അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് സനാതനം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ മുഹമ്മദ് യൂനസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എഡ്വിൻ മാസിഡോ (പ്രസിഡന്റ്)​,കെ.ബി. സാധുജൻ (സെക്രട്ടറി),​​ പി.ജയാനന്ദൻ (ട്രഷറർ).