ആലപ്പുഴ: നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി പിണറായി സർക്കാർ കേരളത്തെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ആലപ്പുഴ കാർമ്മൽ ഹാളിലെ ഉമ്മൻ ചാണ്ടി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കഴിവ് കേട് മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്‌മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ: ബി ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.