ആലപ്പുഴ : അമ്പലപ്പുഴ കുടുംബവേദി ആറ് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ 10ന് കരൂർ പനങ്ങാട് നടക്കുന്ന തറക്കല്ലിടൽ ചടങ്ങ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. കുടുംബവേദി ചെയർമാൻ ആർ.ഹരികുമാർ തട്ടാരുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. എസ്.ചന്ദ്രകുമാർ സ്വാഗതം പറയും.വീടുകളുടെ സമ്മത പത്ര വിതരണം എച്ച്. സലാം എം.എൽ.എ നിർവഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ശോഭാ ബാലൻ,ശ്രീലേഖ,എൽ.രാഹുൽ,പി.മധു തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ നിർമാണ കമ്മറ്റി ചെയർമാൻ എസ്.ചന്ദ്രകുമാർ, കെ.സി.നായർ,എസ്.രാജൻ എന്നിവർ പങ്കെടുത്തു.