
ചേർത്തല:വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ ആയിരങ്ങൾ മകരപൊങ്കാല സമർപ്പിച്ച് സായൂജ്യരായി.മകര പൊങ്കാലയ്ക്ക് ചലച്ചിത്ര താരം ബിന്ദു പണിക്കർ ദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം മുഖ്യ രക്ഷാധികാരി വളവനാട് പ്രകാശ് സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. മെയ് 9 മുതൽ 12 വരെ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന മഹാസുകൃതഹോമ യജ്ഞത്തിന്റെ ലോഗോയുടെയും ബ്രൗഷറിന്റെയും പ്രകാശനകർമ്മം തന്ത്റി കിഴപ്പാതായപ്പിള്ളിമന ചിത്രൻ നമ്പൂതിരിയും ക്ഷേത്രം രക്ഷാധികാരിയും ചേർന്ന് നിർവഹിച്ചു. ചടങ്ങുകൾക്ക് മുഖ്യാഥിതിയായി ജർമൻ കൺസൾട്ടിംഗ് ആൻഡ് ഡെവലമെന്റ് പ്രതിനിധി ഇവ പ്രിമിറ്റെഹോട്ഫെർ പങ്കെടുത്തു.ക്ഷേത്രം കാര്യദർശി പ്രജീഷ് പ്രകാശ്,പ്രസിഡന്റ് അഡ്വ. പി.പി.ബൈജു, സെക്രട്ടറി എൻ.രാജീവ്, ഖജാൻജി ഓമനക്കുട്ടൻ പനയിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ ലിതീഷ്,സജിമോൻ,സുനി എന്നിവർ നേതൃത്വം നൽകി.