hj

ആലപ്പുഴ: തകർന്ന കൈവരിക്ക് പകരം മുള കെട്ടി താത്കാലിക സുരക്ഷയൊരുക്കിയ നഗരത്തിലെ വെള്ളാപ്പള്ളിപ്പാലം, കാലപ്പഴക്കമേറെയുള്ള അറാട്ടുവഴിപ്പാലം, പോപ്പി പാലം എന്നിവ പൊളിച്ചുപണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴ കനാൽ നവീകരണത്തിന്റെ രണ്ടാം ഘട്ടമായാണ് നിർമ്മാണം. കിഫ്ബി ഫണ്ടിൽ കേരള ഇറിഗേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കനാലിൽ തൂൺ നാട്ടാതെ ബോക്സ് മോഡലിലാണ് പാലങ്ങൾ നിർമ്മിക്കുക. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി എ.എസ്.കനാലിലെ വെള്ളം വറ്റിക്കേണ്ടതുണ്ട്. നിർമ്മാണത്തിന് മുന്നോടിയായി ആറാട്ടുവഴി പാലത്തിന് ഇരുവശത്തും ബണ്ട് കെട്ടി മണ്ണ് നിറയ്ക്കുകയാണ്. വിനോദസഞ്ചാരം ലക്ഷ്യമിട്ട് നഗരം മുതൽ പാതിരാപ്പള്ളി വരെ ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനാണ് തൂൺ ഒഴിവാക്കി ബോക്സ് മോഡലിൽ പാലമൊരുക്കുന്നത്.

.............

 ആംബുലൻസ് കയറും

നിലവിൽ മൂന്ന് വീറ്റർ വീതിയുള്ള നടപ്പാലം മാത്രമായ പോപ്പി പാലം പൊളിച്ച് ആംബുലൻസ് പ്രവേശിക്കുന്ന തരത്തിൽ ഏഴ് മീറ്ററാക്കി ഉയരം വർദ്ധിപ്പിക്കും. കൈവരി തകർന്ന് വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന വെള്ളാപ്പള്ളി പാലം പൊളിച്ച് നടപ്പാത അടക്കം 11 മീറ്ററിൽ പുനർനിർമ്മിക്കും. ആറാട്ടുവഴി പാലവും ആറ് മീറ്ററായി പുനർനിർമ്മിക്കും. ഇത് കൂടാതെ തുമ്പോളി സെന്റ് മേരീസ് ഇരുമ്പുപാലത്തിന്റെ ഉയരം കൂട്ടാനും ആലോചനയുണ്ട്.

................

 പദ്ധതി തുക

39 കോടി രൂപ

..............

''ബണ്ട് നിർമ്മാണം അവസാനഘട്ടത്തിലാണ്. വെള്ളം മോട്ടോറുപയോഗിച്ച് വേഗത്തിൽ പറ്റിച്ച് പണി ആരംഭിക്കും. മൂന്ന് പാലങ്ങളുടെയും നിർമ്മാണം ഒരുമിച്ച് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള ഇറിഗേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാർ