arr

അരൂർ: കേരളത്തിലെ മത്സ്യ സംസ്ക്കരണ രംഗത്തെ വനിതാതൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് കേരള വനിതാകമ്മീഷന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷയായി. എ.എം. ആരിഫ് എം.പി, ദെലീമ ജോജോ എം.എൽ.എ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, വനിത കമ്മീഷൻ അംഗം വി.ആർ.മഹിളാമണി, ഷാജി സുഗുണൻ, എ.ആർ. അർച്ചന, മേരി സുജ, ജി.ഷിബു എന്നിവർ സംസാരിച്ചു.