ambala

അമ്പലപ്പുഴ: തകഴി വില്ലേജിലെ ഐവേലിക്കാട് പാടശേഖരത്തിന് വേണ്ടി കർഷകർ നിർമ്മിച്ച കർഷക മന്ദിരത്തിന്റെ ഉദ്ഘാടനം മുതിർന്ന കർഷകനും മുൻ കൺവീനറും പ്രസിഡന്റുമായ ജോർജ് ജോസഫ് വലിയകളം നിർവഹിച്ചു. പാടശേഖരപ്രസമിതി പ്രസിഡന്റ് ചാക്കപ്പൻ ആന്റണി അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.വിജയൻപിള്ള സ്വാഗതവും കൺവീനർ വി.ജെ.ആന്റപ്പൻ നന്ദിയും പറഞ്ഞു. ഡോ.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം മേധാവി സുരേന്ദ്രൻ ക്ലാസ് നയിച്ചു. ആത്മ മാനേജർ വി.പ്രശാന്ത് വിഷയാവതരണം നടത്തി. തകഴി കൃഷിഭവൻ പ്രതിനിധി പൂജ സംസാരിച്ചു.