
ചേർത്തല: ചെറുവരണം ശ്രീനാരായണപുരം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തണ്ണീർമുക്കം സദാശിവൻ അവതരിപ്പിച്ച നാറാണത്തേട്ട ഓടി വരണം എന്ന കഥപ്രസംഗം സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. കേരള ആയുർവേദ സമാജം പ്രസിഡന്റ് സുബ്രഹ്മണ്യൻ മൂസത് തണ്ണീർമുക്കം സദാശിവനെ ആദരിച്ചു.ബേബി തോമസ് പരിപാടിക്ക് നേതൃത്വം നൽകി.