gopan-chennithala

ചെന്നിത്തല: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ 8 മുതൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി പരിസ്ഥിതിസെൽ സംസ്ഥാന കോ-കൺവീനറുമായഗോപൻ ചെന്നിത്തല ചെറുകോൽ ശ്രീധർമ്മശാസ്താ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉപവാസം അനുഷ്ഠിക്കും. 1989ൽ ക്ഷേത്ര നിർമ്മാണത്തിനായി ആരംഭിച്ച ശിലാപൂജ, 1991, 92 ൽ നടന്ന കർസേവയുടെ വീഡിയോ പ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികൾ ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിൽ ഏകോപിപ്പിക്കുന്നതിൽ മുഖ്യ സംഘാടകനായി പ്രവർത്തിയ്ക്കാനുള്ള അവസരം ഗോപൻ ചെന്നിത്തലക്ക് ലഭിച്ചിരുന്നു.