suda

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്കിടെ ആരോഗ്യ സ്ഥിതി വഷളായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച , ആശാ ശരത്തിന്റെ വീട് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇൻക്വസ്റ്റ് തയ്യാറാക്കിയതായും, മരണത്തിൽ സംശയമുള്ളതായും ബന്ധുക്കൾ നൽകിയ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.