കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശദിന മഹോത്സവം തുടങ്ങി 30 ന് സമാപിക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാത്രി 9 മുതൽ നൃത്തനാടകം ദേവഗാന്ധാരം. നാളെ രാത്രി 9 ന് ഡാൻസ് ആൻഡ് മ്യൂസിക്ക് . 24 ന് രാത്രി 9 ന് വൈക്കം വിജയലക്ഷമി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശ . 25 ന് രാത്രി 9 മുതൽ ശരത്ത് അവതരിപ്പിക്കുന്ന സംഗീത നിശ , 26 ന് രാത്രി 8 മുതൽ മേജർ സെറ്റ് കഥകളി കഥ: നളചരിതം ഒന്നാം ദിവസം . 27 ന് രാവിലെ 9ന് പകൽപ്പൂരം വൈകിട്ട് 3 മുതൽ കാവടിഘോഷയാത്ര രാത്രി 8 മുതൽ മ്യൂസിക്കൽ ഫ്യൂഷൻ . 28 ന് വൈകിട്ട് 3 മുതൽ ഉത്സവ ഘോഷയാത 8.30 ന് മെഗാ ഡാൻസ് നൈറ്റ്, 29 ന് രാത്രി 8 ന് പള്ളിവേട്ട വരവ് , 30 ന് രാത്രി 9 ന് നൃത്തനാടകം ശ്രീകൃഷ്ണകുചേല.