മാന്നാർ: സ്വാതന്ത്ര്യം കിട്ടി 75 വർഷക്കാലം കഴിഞ്ഞിട്ടും വിശ്വകർമ്മ സമുദായത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും അവഗണിക്കുകയാണ് ചെയ്തിട്ടുളളതെന്നും അതിൽ നിന്നും പിന്മാറി സംസ്ഥാനത്ത് ജാതി സെൻസസ് നടത്തി ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സർക്കാരിനോടാവശ്യപ്പെട്ടു. വിശ്വബ്രഹ്മസമാജം മാന്നാർ കുരട്ടിക്കാട് 238-ാംനമ്പർ ശാഖയുടെ പ്രസിഡന്റ് ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജയരാജൻ, വിനീത് പാവുക്കര, ഗോപി പി.ജി, സുശീലൻ മാന്നാർ എന്നിവർ സംസാരിച്ചു.