
അമ്പലപ്പുഴ: അയോദ്ധ്യാക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും കെ.കെ. നായർ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കെ.കെ.നായരെ അനുസ്മരിച്ചു. ആലപ്പുഴ ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമത്തിൽ നടന്ന അനുസ്മരണം
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.സുരേഷ് ശാന്തി അദ്ധ്യക്ഷനായി. കെ.കെ. നായർ ട്രസ്റ്റ് ജോ.സെക്രട്ടറി വി.എൻ.രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ.കെ.പത്മനാഭപിള്ള, ആർ.എസ്.എസ് ജില്ലാ സഹ സംഘ ചാലക്ക് ആർ.സുന്ദർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.ആർ.ശിവശങ്കരൻ, കെ.വി. ഉണ്ണികൃഷ്ണൻ, എം.ജയകൃഷ്ണൻ, സി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.