vbh

ഹരിപ്പാട്: കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന സൗത്ത് സോൺ ഇന്റർ സ്കൂൾ കുങ്ഫു - യോഗ മത്സരത്തിൽ 44 സ്വർണവും 35 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ 96 മെഡലുകൾ നേടി കാരിച്ചാൽ ആബട്ട് ഗ്രിഗറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. സ്കൂളിലെ കായികാദ്ധ്യാപകൻ ആർ.എൽ.വിജയന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെയാണ് സ്കൂളിന് ചാമ്പ്യൻഷിപ് കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പൽ എ.ആർ.ഷീജാകുമാരി, സ്കൂൾ മാനേജർ സിസ്റ്റർ മരിയ മാർഗരീത്ത എന്നിവർ പറഞ്ഞു.