
ആലപ്പുഴ: ജില്ലാ സെപക് ടാക്രോ ചാമ്പ്യൻഷിപ്പ് പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ എസ്.സുജീഷ് അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ മനോജ് ലാൽ സമ്മാനദാനം നിർവഹിച്ചു.അസോസിയേഷൻ സെക്രട്ടറി ബ്രിജിത്ത് നന്ദി പറഞ്ഞു.കായികാദ്ധ്യാപകരായ മിനി, ദേവപ്രിയ എന്നിവർ സംസാരിച്ചു.രണ്ടു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ് മണ്ണഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി. ചാമ്പ്യൻഷിപ്പിൽ 16 സ്‌കൂളുകളിൽ നിന്നായി സീനിയർ ജൂനിയർ സബ്ജൂനിയർ, മിനി വിഭാഗങ്ങളിൽ 400 ഓളം കായികതാരങ്ങൾ പങ്കെടുത്തു.