ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ 93-ാംമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃ സമ്മേളനവും 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ബി.കമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഫാ.ഡാനിയേൽ തെക്കേടത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ അനുമോദന പ്രസംഗം നടത്തും.പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ്ബത്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുനിൽ കെ. ജോർജ് നന്ദിയും പറയും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ. വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രഥമാദ്ധ്യാപിക സിസ്റ്റർ ലിസ്ബത്ത്, പി.ടി.എ പ്രസിഡന്റ് സുനിൽ കെ.ജോർജ്ജ്, മുൻ പിടി.എ പ്രസിഡന്റ് സജി.പി.ഡി, പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണ രാജ്,സ്റ്റാഫ് സെക്രട്ടറി ബിന്ധ്യ ജോയ് എന്നിവർ പങ്കെടുത്തു.