
കായംകുളം: കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള ദ്വിദിന സഹവാസ ക്യാമ്പ് "ദർശനം 2023-24 " മുതുകുളം കെ വി സാൻസ്ക്രിറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ലാൽ മാളവിക ഉദ്ഘാടനം ചെയ്തു. കെ.വി.സാൻസ്ക്രിറ്റ് സ്കൂൾ എച്ച്.എം. രാകേഷ് അദ്ധ്യക്ഷത വഹിച്ചു.സേവനം സഹജീവനം എന്ന ലക്ഷ്യം മുൻനിർത്തി കുട്ടികളിൽ വിവിധങ്ങളായ അഭിരുചി വളർത്തുന്നത്തിനും വളർത്തുന്നതിനും അവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുമുള്ള ഒട്ടേറെ ക്ലാസുകൾ ഉൾക്കൊള്ളിച്ചുക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ബിജു മുതുകുളം അദ്ധ്യാപകരായ രമേശ്,ജയശ്രീ,ശ്രീദേവി,ശ്രീകല, സവിത കോഡിനേറ്റർ ഷീബ എന്നിവർ സംസാരിച്ചു.