
ആലപ്പുഴ: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കാവാലം പഞ്ചായത്ത് 4-ാം വാർഡിൽ മുത്തനാട്ടുചിറ വീട്ടിൽ എസ്.ശ്രീകുമാറിനെ (കുട്ടൻ - 43) ആണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.45ന് ഒരു വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്കുനേരെയാണ് പ്രതി അതിക്രമം നടത്തിയത്. തടയാൻ ചെന്ന യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുകയും ഭർത്താവിന്റെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൈനടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ.രാജീവിന്റെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്ടർ എസ്.ഷിബു, സജീവ്കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, ജോൺസൻ, ശ്രീറാം സന്തോഷ്, അഖിൽ അഷിഷ്, സനോജ് സതീശൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്സ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.