
മുഹമ്മ: ഇടുക്കി അടിമാലി മുനിയറ കളപ്പുരയ്ക്കൽ വീട്ടിൽ ജനിച്ച ബ്രഹ്മചാരി ശിവദാസ് വേദാന്തവും ശാസ്ത്ര വിഷയങ്ങളും അഭ്യസിക്കുകയും ,സ്വാമി ശാശ്വതീകാനന്ദയുടെ ശിഷ്യത്വവും കൊണ്ട് ആത്മീയ അടിത്തറ ബലപ്പെടുത്തുകയും ചെയ്ത ശേഷമാണ് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി അസ്പർശാനന്ദയായത്.
നൂറു കൊല്ലങ്ങൾക്ക് മുമ്പാണ് ശങ്കരാനന്ദസ്വാമി കല്ലാപ്പുറം വിശ്വഗാജി മഠം സ്ഥാപിച്ചത്. ഇവിടെ 27 കൊല്ലങ്ങൾക്ക് മുമ്പാണ് സ്വാമി അസ്പർശാനന്ദ ചുമലകൾ ഏറ്റെടുത്തത്. ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത് ഗുരുദേവന്റെ കാഴ്ചപ്പാട് അനുസരിച്ച് വേണമെന്ന് സ്വാമിക്ക് നിർബന്ധമുണ്ടായിരുന്നു. ക്ഷേത്രങ്ങൾ വെളിച്ചവും വായുവും കടക്കത്തക്ക വിധമാണ് വേണ്ടതെന്നും കർപ്പൂരവും അധികം ചന്ദനത്തിരിയും കൂടുതൽ വിളക്കുകളും തെളിക്കേണ്ടതില്ലെന്നും അദ്ദേഹം ഉപദേശിച്ചു. ഒരു വിളക്ക് മാത്രം തെളിച്ചാൽ മതിയാകും. മറ്റുള്ള രീതികൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശ്വഗാജി മഠത്തിലെ ക്ഷേത്രം നിർമ്മിച്ചതും ഇവ കണക്കിലെടുത്തായിരുന്നു.