തുറവൂർ : വളമംഗലം തെക്ക് ഇടത്തിൽമഠം ശിവപാർവതി ക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠാ വാർഷിക കലശോത്സവം ഇന്ന് സമാപിക്കും. രാവിലെ 6.30 ന് മഹാഗണപതി ഹോമം, 9 ന് കലശാഭിഷേകം. തന്ത്രി തൃക്കാരിയൂർ മരങ്ങാട്ടുമന ധനേഷ് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികനാകും. 11 ന് സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം,തുടർന്ന് അന്നദാനം. വൈകിട്ട് 6 ന് ശ്രീഭൂതനിലം ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് ദേശതാലപ്പൊലി, 7 ന് ദീപാരാധന, തുടർന്ന് അന്നദാനം.