
ചേർത്തല: ചെറുവാരണം അയ്യപ്പഞ്ചേരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ക്ഷേത്രം തന്ത്റി മോനാട്ടു മനയ്ക്കൽ ഗോവിന്ദൻ നമ്പൂതിരി,മേൽശാന്തി രാകേഷ് ശിവരൂരായ,സുരേഷ് ശാന്തി,അഡ്വ.ടി.ആർ.രാമനാഥൻ തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ ശിലാസ്ഥാപനം നടത്തി.ശിലാസ്ഥാപന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ,ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ,എൻ.എസ്.എസ്.താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ,നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ.രാമദാസ്,വാരനാട് ദേവസ്വം വൈസ് പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ,ദേവസ്വം പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ,ചേർത്തല ഡോ.ഗോവിന്ദൻകുട്ടി മാഷ്,എസ്.ശരത്,സി.രാധാകൃഷ്ണൻ, എസ്.രാധാകൃഷ്ണൻ,ടി.എസ്.ഗോപാലകൃഷ്ണൻ,ബാബു പണിക്കർ,കെ.ബാബുമോൻ, മോഹനൻ നായർ മാധവം തുടങ്ങിയവർ സംസാരിച്ചു.