ari

ആലപ്പുഴ: ഇരവുകാട് ദയമോൾ സ്മാരകസമിതിയും തിരുവല്ല ഐ മൈക്രോ സർജറി വിഷൻ 2024ഉം സ്‌കൂൾ ഒഫ് ലൈഫ്സ്‌കിൽ ആലപ്പുഴയും നേതാജി പുരുഷ സ്വയംസഹായസംഘവും ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഇരവുകാട് ബൈപ്പാസിന് സമീപം ശൂലപാണിയുടെ വസതിയിൽ നടന്ന ക്യാമ്പ് അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷയായി. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്.പ്രദീപ്,​

മുനിസിപ്പൽ കൗൺസിലർ ബി.അജേഷ്,പ്രൊഫ.ആനിതോമസ്, സിനി ഗിരിധരൻ പി.സത്യദേവൻ എന്നിവർ സംസാരിച്ചു.