ആലപ്പുഴ: കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട ഉദ്ഘാടനം ന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ ഒമ്പതിന് നിർവ്വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.അജിത്ത്കുമാർ, പി.പി.സംഗീത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ് പി.എ.ജുമൈലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.ഉദയമ്മ, എം.എസ്.സന്തോഷ്, കെ.പി. ഉല്ലാസ്, സ്‌കൂൾ പ്രിൻസിപ്പൽ എൻ.മഞ്ജു, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.